കൊച്ചി:സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും.തുക നാളെ നേരിട്ട് കൈ മാറുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
തമിഴ് നടന്‍മാരും സംഘടനകളും വലിയ സംഭാവനകള്‍ നല്‍കിയപ്പോള്‍ മലയാളത്തില്‍ താരസംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്.ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.തമിഴ് താരങ്ങള്‍ക്ക് വലിയ പിന്‍തുണ നല്‍കിയ സോഷ്യല്‍ മീഡിയ മലയാള സിനിമാതാരങ്ങളെ ട്രോളിക്കൊന്നു.മലയാളത്തിലെ യുവതാരങ്ങളടക്കം മിക്കവരും ഫേസ്ബുക്കിലൂടെയും മറ്റും സഹായമഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്.നടന്‍ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയെങ്കിലും ഇതുവരെ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.വ്യത്യസ്ഥമായി നടന്‍ ജയസൂര്യയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അരിയും മറ്റും വിതരണം ചെയ്തത്.
തമിഴകത്തു നിന്നും താര സഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപ സംഭാവനയാണ് നല്‍കിയിരിക്കുന്നത്.നടന്‍ കമലഹാസന്‍
25 ലഷം രൂപയാണ് നല്‍കിയത്.തമിഴ് നടികര്‍ സംഘം 5 ലക്ഷം രൂപ നല്‍കി.തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു.
