ചെന്നൈ:മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് സഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍.അടിയന്തിര സഹായമായി കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിട്ടുണ്ട്.ദുരന്തം നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും പ്രധാമന്ത്രി പറഞ്ഞു.