തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും രണ്ടാമത്തെ സംഘം കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം ജില്ലകള്‍ സന്ദര്‍ശിക്കും.9 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സഹായം ലഭിക്കുന്നത്.                                                                                നേരത്തേ 80 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ ആദ്യസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.813 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.                                         കേരളം ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയിലൂടെയാണ് കടന്നു പോകുന്നത്.കുട്ടനാട്ടില്‍ മാത്രം കോടികളുടെ നാശനഷ്ടമുണ്ടായി.ജനജീവിതം സാധാരണ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരും.