തിരുവനന്തപുരം:മഴക്കെടുതിയില്‍ മരണം 69 ആയി.ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.വിക്ടറിന്റെ മകള്‍ അലീന,മുഹമ്മദ് രാഗിണി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.കവളപ്പാറയില്‍ ഇനിയും 51 പേരെ കണ്ടെത്താനുണ്ട്.പ്രിയപ്പെട്ടവരെയല്ലാം നഷ്ടപ്പെട്ടവര്‍ കവളപ്പാറയുടെ കണ്ണീര്‍ക്കാഴചയാവുകയാണ്.ഇന്ന് മഴ മാറി കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ്രപവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നത്.
ഉരുള്‍പൊട്ടല്‍ മായ്ച്ചു കളഞ്ഞ പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്.ഇന്ന് ഇവിടെനിന്നും ഒരു മൃതദേഹം കണ്ടെത്തി.ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം 10 ആയി.ഇനിയും 8 പേരെക്കൂടി കണ്ടെത്താനുണ്ട്.തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
കോട്ടക്കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതു (22), മകന്‍ ഒന്നര വയസുകാരന്‍ ധ്രുവ് എന്നിവരെയാണ് കണ്ടെത്തിയത്.ശരത്തിന്റെ അമ്മ സരോജിനിക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.അപകടമുണ്ടായ സമയത്ത് വീടിനു പുറത്ത് അമ്മയോടു സംസാരിച്ചു കൊണ്ടുനിന്ന് ശരത് അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കാസര്‍ഗോഡ് നീലേശ്വരം ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന്‍ മരിച്ചു. കൊഴുമ്മല്‍ അമ്പൂട്ടിയാണ് മരിച്ചത്.മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്.