തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കുറഞ്ഞു.അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്ക്കുന്നു.മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ ഷട്ടറും അടച്ചു.അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് മാറിയതിനാലാണ് കേരളത്തില്‍ മഴ കുറഞ്ഞത്.എന്നാല്‍ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ രാവിലെ ഇടിയോടുകൂടിയ അതിശക്തമായ മഴ പെയ്തിരുന്നു.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തി.ഇടുക്കിയില്‍ നീലക്കുറിഞ്ഞികാണാനെത്തിയ സഞ്ചാരികളെല്ലാം മുന്നറിയിപ്പിനെത്തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു.
കണ്ട്രോള് റൂമുകള്‍ തുടരുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.