തിരുവനന്തപുരം:മഴക്കാലത്തിന്റെ സംഗീതമാസ്വദിക്കാന്‍ നിശാഗന്ധിയിലെത്തിയ ആസ്വാദകരുടെ മനസ്സിലേക്ക് ഗസല്‍ മഴ പെയ്യിച്ച് ഹരിഹരന്‍.മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് പാടിയും പാടിച്ചും ജന്‍മനാടിനെ കൈയ്യിലെടുത്ത ഗായകന്റെ മാന്ത്രികസംഗീതത്തില്‍ മണിക്കുറുകേളാളം പ്രേക്ഷകര്‍ മതിമറന്നിരുന്നു.’മരീസ് ഇഷ്‌ക് എ ക്യാഹെ ജിയാ ജിയാ ന ജിയാ’..(ഹാസിര്‍),’കാഷ് ഐസാ കോയി മന്‍സിര്‍’ (കാഷ്),കൃഷ്ണാ നീ ബേഗനേ ബാരോ..(കൊളോണിയല്‍ കസിന്‍സ്)…തുടങ്ങി സംഗീത പ്രേമികള്‍ എന്നും നെഞ്ചോടുചേര്‍ത്ത അതിമനോഹര ഗസലുകള്‍..താളത്തില്‍ കൈയടിച്ച് സദസ്.നിശാഗന്ധിയില്‍ ഒരാഴ്ചയായി നടന്ന മണ്‍സൂണ്‍ രാഗോല്‍സവത്തിന്റെ സമാപനദിനം എന്തുകൊണ്ടും അങ്ങനെ മികച്ചതായി മാറി.
തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള പുത്തന്‍തെരുവിലാണ് ഹരിഹരന്‍ ജനിച്ചത്.പിന്നീട് മുംബൈയിലേക്ക് കുടുംബം ചേക്കേറുകയായിരുന്നു.