തിരുവനന്തപുരം:കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടിജോണ്‍ (74) ആണ് മരിച്ചത്.രാവിലെ പാല്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം.
തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുകയാണ്.ജില്ലയിലെ മലയോരമേഖലകളായ വെള്ളറട,അമ്പൂരി എന്നിവിടങ്ങളില്‍ വ്യാപകമായ കൃഷിനാശമുണ്ടായി.
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.പേപ്പാറ, അരുവിക്കര ഡാമുകളുടേയും ഷട്ടറുകള്‍  തുറന്നു.