മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ കോട്ടയം . അന്‍വര്‍ അബ്ദുള്ള, എം.ആര്.ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.ആര്. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അന്‍വര്‍ അബ്ദുള്ള ആണ്. ഡോ.സന്തോഷ് പി.തമ്പി ആണ് ലൈന്‍ പ്രൊഡ്യൂസര്‍. സര്‍ക്കാരിന്റെയും വിവിധ സര്‍വ്വകലാശാലകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റി ജീവനക്കാരും ഈ സിനിമയില്‍ അഭിനേതാക്കളായും അണിയറക്കാരായും സഹകരിച്ചിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള കേരളത്തിന്റെ തീരപ്രദേശത്തുകൂടിയുള്ള യാത്രയായാണ് ഈ ട്രാവല്‍ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. ആര്യ രമേഷ്, കല്ല്യാണ്‍ ഖന്ന, റെജിന്‍ രാജ്, മാസ്റ്റര്‍ ഗൗതം, കെ.ടി.സി അബ്ദുള്ള, ഗിരീഷ് രാംകുമാര്‍, ശിവഗംഗ നാഥ്, രാജീവന് വെള്ളൂര്‍, പി.കെ.ഹരികുമാര്‍, രാജീവ് മോഹന്‍, അന്‍വര്‍ അബ്ദുള്ള, ജി.ശ്രീകുമാര്‍, അനീഷ് ഗോപാല്‍, ജ്യൂവല്‍ ബേബി എന്നിവരുള്‍പ്പെടെ മുപ്പതോളം താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കെ.ടി.സി അബ്ദുള്ള അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഗാനരചന: കെ. ജയകുമാര്‍, ഒ.വി. ഉഷ, റഫീഖ് അഹമ്മദ്, അന്‍വര്‍ അബ്ദുള്ള. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്. ഗായകര്‍: ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ്, വൈക്കം വിജയലക്ഷ്മി, പി.വി.പ്രീത. ഛായാഗ്രഹണം: എ.മുഹമ്മദ്. ചിത്രസംയോജനം: റിഞ്ചു ആര്.വി. അസോസിയേറ്റ് ഡയറക്ടര്‍: നവാസ് അലി. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ബാലു കുടമാളൂര്‍, ശ്രീകാന്ത്. ചമയം: മിറ്റാ ആന്റണി. വസ്ത്രാലങ്കാരം: ജയരാജ് വാടാനാകുറിശ്ശി. കലാസംവിധാനം: അനീഷ് ഗോപാല്‍. പി.ആര്.ഒ: റഹിം പനവൂര്‍, ജി. ശ്രീകുമാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര. യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജര്‍: വി. സുരേഷ്കുമാര്‍. സ്റ്റുഡിയോ: ചിത്രാഞജ്ലി. പരസ്യകല: യെല്ലോ ടൂത്ത്. ശബ്ദവിന്യാസം: വിനോദ് പി.ശിവറാം. സ്റ്റില്‍സ്: ശേഖരാജ്.