മുംബൈ :കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ വൈകുന്നേരം നാലു മണിക്ക് അവസാനിക്കാനിരിക്കെ പ്രശ്നത്തിൽ ആർ എസ് എസ് ഇടപെടുന്നു .വളരെ സങ്കീർണമായ പ്രശ്നങ്ങളാണ് എൻ ഡി എ മുന്നണിയിൽ ഉണ്ടായിരിക്കുന്നത് .ഉയർത്തിയ ആവശ്യങ്ങളിൽ നിന്നും പിന്മാറാൻ ഇരു പാർട്ടികൾക്കും കഴിയാത്ത സാഹചര്യമാണ് നിലവിൽ .ബി ജെ പി അധ്യക്ഷൻ അമിത് ഷാ ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നും പങ്കുവയ്ക്കൽ 50 :50 എന്ന ആനുപാതത്തിലായിരിക്കും എന്നതായിരുന്നു ധാരണ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു .എന്നാൽ അത്തരമൊരു വാക്കൊന്നും അമിത് ഷാ നൽകിയിരുന്നില്ല എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചു മറുപടി നൽകിയിരുന്നു .ഫഡ്നാവിസിന്റെ അത്തരത്തിലുള്ള മറുപടി തന്നെ വളരെയധികം വേദനിപ്പിച്ചു എന്നാണു ഉദ്ധവ് താക്കറെ ഇപ്പൊ ആർ എസ് എസ്സിനോട് വെളിപ്പെടുത്തിയിരിക്കുന്നത് .പൊതുവെ ആർ എസ് എസ്സിനും ശിവസേന നേതൃത്വത്തിനും സ്വീകാര്യനായ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗരിയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയുള്ള പ്രശ്നപരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം .ഗഡ്‌ഗരി അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല .എന്നാൽ ഇടഞ്ഞു തന്നെ നിൽക്കുന്ന ശിവ സേനയെ തൃപ്തിപ്പെടുത്താൻ അവസാനം ഫഡ്നാവിസിനെ ബലിയാടാക്കാനാണ് സാധ്യത .