മുംബൈ:മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാനില്ല എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവിച്ചു .ബി ജെ പി മുഖ്യമന്ത്രി പദം വിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലാ എന്നും മുൻമുഖ്യമന്ത്രി ഫഡ്നാവിസ് കൂട്ടിച്ചേർത്തു .അത്തരത്തിലുള്ള ഒരുറപ്പും അമിത് ഷാ ശിവസേനയ്ക്ക് നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു . സഖ്യം വിട്ടു പുറത്തുപോകാനില്ല എന്ന് സേനയും നേരത്തെ വ്യക്തമാക്കിയിരുന്നു .അതോടെ ആവ്യൂഹങ്ങൾക്കു താൽക്കാലിക വിരാമമായി .
286 അംഗ മഹാരാഷ്ട്ര നിയമസഭയിൽ നൂറ്റിയഞ്ചു എം എൽ എ മാരാണ് ബി ജെ പിക്ക് മഹാരാഷ്ടയിൽ ഉള്ളത് .ശിവസേനയ്ക്ക് അമ്പത്തിയാറും .
രണ്ടര വർഷം ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമുയർത്തി ശക്തമായ സമ്മർദമാണ് ശിവസേന ബി ജെ പിയുടെ മേൽ നടത്തിയത് .
ശിവസേന രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നും ഒരാൾ നിയമസഭയിലേക്ക് മത്സരിച്ചത് .വലിയ ഭൂരിപക്ഷത്തിൽ ആദിത്യ താക്കറെ വിജയിക്കുകയും ചെയ്തു .ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാക്കി ശിവസേനയെ നിലയ്ക്ക് നിർത്താനിറങ്ങിയ ബി ജെ പി വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല . കൂടുതൽ വകുപ്പുകൾ വിലപേശി വാങ്ങാനാകും സേനയുടെ ഇനിയുള്ള ശ്രമം .എൻ സി പി പിന്തുണയോടെ ജയിച്ച സ്വതന്ത്രനും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു .