ദില്ലി :മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണവുമായി തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ സജീവമാണ് .നേരത്തെ സോണിയ ഗാന്ധിയെ കണ്ട് എൻ സി പി അധ്യക്ഷൻ ശരദ് പവാർ ചർച്ച നടത്തിയിരുന്നു. ശിവസേനയുമായി സഖ്യം വേണ്ടാ എന്നായിരുന്നു ആ അവസരത്തിൽ സോണിയയുടെ നിലപാട് . എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ശിവസേന സമ്മർദ്ദം കടുപ്പിക്കുമ്പോൾ അവസരം ഉപയോഗിക്കണം എന്നതാണ് കോൺഗ്രസ്സിനുള്ളിലും ഇപ്പോൾ ഉയരുന്ന അഭിപ്രായം .മാറിയ സാഹചര്യത്തിൽ ഇന്ന് പവാർ വീണ്ടും സോണിയയെ കാണുന്നുണ്ട്.ശിവസേനയ്ക്ക് മുഖ്യമന്ത്രിപദം നൽകിക്കൊണ്ട്
ഉപമുഖ്യമന്ത്രി സ്ഥാനമടക്കമുള്ള നല്ല വകുപ്പുകൾ നേടാനാണ് എൻ സി പി യുടെ ശ്രമം .കോൺഗ്രസ് മന്ത്രിസഭയിൽ ഭാഗമാകുമോ അതോ പുറത്തുനിന്നു പിന്തുണയ്ക്കുമോ എന്നത് വ്യക്തമല്ല.അപകടം മണത്ത
ബി ജെ പി നേതൃത്വം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മന്ത്രിസഭാ രൂപീകരണത്തിന് ശ്രമിക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു .ഭൂരിപക്ഷമില്ലാതെയും മന്ത്രിസഭയുണ്ടാക്കുന്ന അമിത്ഷായുടെ മിടുക്കിലാണ് ബി ജെ പിയുടെ പ്രതീക്ഷ മുഴുവനും .