മുംബൈ : ശിവസേനയോടൊപ്പം മന്ത്രിസഭയുണ്ടാക്കില്ല എന്ന് സോണിയ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിക്കു പരിഹാരമായി എന്ന് കരുതിയവർക്ക് തെറ്റി .കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കും .ശിവസേനയില്ലാതെ മന്ത്രിസഭ രൂപീകരിച്ചു ഭൂരിപക്ഷം തെളിയിക്കാൻ  ബി ജെ പിയെ വെല്ലുവിളിച്ചിരിക്കയാണ് ശിവസേന.നേരത്തെ എൻ സി പിയെ കൂടെനിർത്തി മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കം സേനാ നേതൃത്വം നടത്തിനോക്കിയെങ്കിലും കോൺഗ്രസ് പിന്തുണയില്ലാതെ വന്നതോടെ ശരദ് പവർ പിൻവാങ്ങി .തുടർന്ന് ശിവസേനയ്ക്ക് വേറെ വഴിയില്ല എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ .ബി ജെ പി കേന്ദ്രങ്ങൾ സന്തോഷം പ്രകടിപ്പിച്ചു .അപ്പോഴാണ് ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ശിവസേന തയ്യാറല്ല എന്ന  പ്രസ്താവന പുറത്തുവന്നത്. തങ്ങളുടെ എം എൽ എ മാരെ വിലയ്ക്കുവാങ്ങാൻ ബി ജെ പി ശ്രമിക്കുന്നു എന്ന് ശിവസേന ആരോപിക്കുന്നു . സേനയുടെ നിയമസഭാ അംഗങ്ങളെ സുരക്ഷിതമായി  രണ്ടുദിവസം റിസോർട്ടിൽ താമസിപ്പിക്കാനാണ് ശിവസേനയുടെ തീരുമാനം .
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചു എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം  തന്നെ വിളിച്ചാൽ മതിയെന്നാണ് ബിജെപിയോട് ഉദ്ധവ് പറയുന്നത് .