ആലപ്പുഴ:പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതിയെന്നും അത് പാര്‍ടിയോട് വേണ്ടെന്നും കോടിയേരി പറഞ്ഞു.
സാമുദായിക സംഘടനയിലെ സാധാരണക്കാര്‍ സിപിഐ എമ്മിനൊപ്പമാണ്. പണ്ടുകാലത്തെ തമ്പ്രാന്‍ക്കന്‍മാരുടെ നിലപാടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക്. എല്ലാ സംഘടനാ പാര്‍ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ ഉള്ള സാമുദായിക സംഘടനയാണ് എന്‍എസ്എസ്.എന്നിട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഈ നിലപാട് എടുക്കുന്നതെന്നും കേരളരാക്ഷായാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
കൊലയ്ക്ക് പകരം കൊല എന്നത് സിപിഐ എമ്മിന്റെ നയമല്ല.കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് എന്നത് മാറണം.പാര്‍ടികള്‍ തമ്മില്‍ രാഷ്ട്രീയ സംവാദം ആണ് നടക്കേണ്ടത്.എല്ലാ പാര്‍ടികള്‍ക്കും എവിടേയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.