ബംഗളൂരു:കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നടി സുമലത.അന്തരിച്ച കോണ്‍ഗ്രസ് എംപി അംബരീഷിന്റെ ഭാര്യയായ സുമലത സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞശേഷമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചത്.മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതിനെത്തുടര്‍ന്നാണ് സുമലത കോണ്‍ഗ്രസുമായി പിണങ്ങിയത്.
മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് അംബരീഷില്‍ വിശ്വാസമുണ്ടെന്നും അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും സുമലത പറഞ്ഞു.മൈസൂരു-കുടക് മണ്ഡലം സുമലതയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു.സീറ്റ് തര്ക്കത്തില്പ്പിരിഞ്ഞ സുമലത ബിജെപിയില്‍ ചേരുമെന്ന് പ്രചരണങ്ങള്‍ക്കിടെയാണ് അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നത്.എന്നാല്‍ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സുമലതയെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍.മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയില്‍ സുമലതയുടെ എതിരാളി.