തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ശ്രീറാം ചികില്‍സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ മജിസ്‌ട്രേറ്റ് എത്തിയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പ്രതിയാക്കിയ ശ്രീറാമിന്റെ സുഹൃത്ത് വഫാ ഫിറോസിനെ ജാമ്യത്തില്‍ വിട്ടയച്ചു. അപകടകരമായ വാഹനമോടിക്കലിനെ പ്രോല്‍സാഹിപ്പിച്ചതിനാണ് വഫയെ പ്രതി ചേര്‍ത്തത്.ഇരുവരുടേയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. വഫാ ഫിറോസിന്റെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും.
ബഷീറിന്റെ മൃതദേഹം പ്രസ്‌ക്ലബില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം സ്വദേശമായ വാണിയന്നൂരിലേക്കു കൊണ്ടുപോയി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളൊന്നടങ്കവും ബഷീറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രസ് ക്ലബിലെത്തിയിരുന്നു.