തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അന്വേഷണം നടത്തും. തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന മ്യൂസിയം എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും മൊഴിയെടുക്കും.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നുമില്ല. ശ്രീറാം കടുത്ത മാനസീക സംഘര്‍ഷത്തിലാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിരുന്നു.