തിരുവനന്തപുരം: മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് കയറ്റി മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സബ്ജയിലിലേക്കു മാറ്റും. അല്‍പ്പസമയം മുന്‍പ് കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോഴാണ് സബ് ജയിലിലേക്കു മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. റിമാന്‍ഡ് പ്രതിയായ ശ്രീറാം അത്യാധുനീക സൗകര്യങ്ങളുള്ള കിംസ് ആശുപത്രിയില്‍ കഴിയുന്നതിനെതിരെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ വാര്‍ത്ത നല്‍കിയതോടെയാണ് പോലീസ് ശ്രീറാമിനെ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടശേഷം ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയുടെ ആവശ്യമില്ലെന്നാണ് മജിസ്‌ട്രേറ്റ് അറിയിച്ചത്.സ്ട്രക്ച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ ആശുപത്രിയില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നത്.മുഖത്ത് മാസ്‌ക് ഇട്ടിരുന്നു. ശ്രീറാമിന് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഇതുവരെയും ശ്രീറാമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍മാരോ പോലീസോ ഒന്നും പറഞ്ഞിട്ടില്ല.