തിരുവനന്തപുരം:തന്റെ തിരോധാനത്തില്‍ വിഷമിച്ചരരോട് മാപ്പ് ചോദിച്ച് സിഐ നവാസ്.തമിഴ് നാട്ടില്‍ കണ്ടെത്തിയ നവാസ് തിരികെ നാട്ടിലേക്കുള്ള യാത്രയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവരോടും ക്ഷമ ചോദിച്ചത്.’മാപ്പ്…വിഷമിപ്പിച്ചതിന്…മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്…ഇപ്പോള്‍ തിരികെയാത്ര….’ഇതാണ് നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മൂന്നുദിവസം മുന്‍പ് കാണാതായ നവാസിനെ ഇന്നു പുലര്‍ച്ചെയോടെയാണ് തമിഴ്നാട്ടിലെ മധുരയില്‍ കണ്ടെത്തിയത്. കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്.നാട്ടിലേക്കു തിരിച്ച നവാസ് വൈകീട്ടോടെ കൊച്ചിയിലെത്തും.
