മാവേലിക്കര:വനിതാപോലീസുകാരിയെ പോലീസുകാരന് തീകൊളുത്തിക്കൊന്നു.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനാണ് മരിച്ചത്.മാവേലിക്കര വള്ളിക്കുന്നത്തിനടുത്ത് കാഞ്ഞിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.പോലീസുകാരനായ പ്രതി
അജാസിനെ കസ്റ്റഡിയിലെടുത്തു.ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പ്രതി.ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.അജാസ് അവിവാഹിതനാണ്.
വീടിനടുത്ത് വെച്ചാണ് പ്രതി സൗമ്യയെ ആക്രമിച്ചത്.സ്കൂട്ടറില്‍ കാറിടിച്ചപ്പോള്‍ സൗമ്യ നിലത്തുവീണു. ആക്രമിക്കുമെന്നു മനസിലായപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി വടിവാളുകൊണ്ട് സൗമ്യയെ വെട്ടുകയായിരുന്നു.സൗമ്യയുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്.തുടര്‍ന്ന് പ്രതി കാറിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളെടുത്ത് സൗമ്യയുടെ ദേ
ഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.സാരമായി പൊള്ളലേറ്റ അജാസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്.ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.സൗമ്യയും പ്രതിയും പരിചയക്കാരാണെന്നു പറയപ്പെടുന്നു. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.