തിരുവനന്തപുരം : പരീക്ഷാഫലം പുറത്തുവന്നശേഷം ഏതു ചട്ടം മുൻനിർത്തിയാണ് മാർക്ക് കൂട്ടി കൊടുത്തത് എന്ന് വി ഡി സതീശൻ ചോദിച്ചു മന്ത്രിക്കു വ്യക്തമായ മറുപടി ഉണ്ടായില്ല .മോഡറേഷൻ തീരുമാനം സിൻഡിക്കേറ്റ് എടുത്തതാണെന്നാവർത്തിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പഴയ നിലപാടുകളും ഉത്തരങ്ങളും തന്നെ നിയമസഭയിൽ ആവർത്തിച്ചു .അദാലത്തിൽ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്ന വാദം അദ്ദേഹം വീണ്ടും ആവർത്തിച്ചു .ഈ വിഷയത്തിൽ വി ഡി സതീശൻ അടിയന്തിര പ്രമേയം അവതരിപ്പിച്ചു .എന്നാൽ അവതരണാനുമതി നിഷേധിക്കപ്പെട്ടു .തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി .