പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്‌ലറ്റ് ഒ.പി.ജെയ്ഷയ്ക്ക്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഒരു ദശാബ്ദക്കാലം ദേശീയഅന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് അര്‍ഹയാക്കിയത്. ഡിസംബര്‍ രണ്ടിന് പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി. അവാര്‍ഡ് കൈമാറും.

ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ചു ബോബി ജോര്‍ജ്,റോബര്‍ട്ട് ബോബി ജോര്‍ജ്,ദേവപ്രസാദ്,സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.