തിരുവനന്തപുരം:നിറത്തിന്റെ പേരില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ പീതാംബരക്കുറുപ്പിന് ചുട്ട മറുപടിയുമായി മന്ത്രി എംഎം മണി.യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പരിഹസിച്ചതിനാണ് ഫേസ്ബുക്കിലൂടെ മന്ത്രി തിരിച്ചടിച്ചത്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട്ടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് പീതാംബരക്കുറുപ്പ് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കാരണക്കാരന്‍ മിസ്റ്റര്‍ ബ്‌ളാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പ് പറഞ്ഞത്.
ഇതിനു മറുപടിയുമായി മന്ത്രിയുടെ ഫേസ്ബുക്ക് ട്രോള്‍ പിന്നാലെ വന്നു.’കക്ഷിക്ക് ‘ബ്ലാക്ക് ‘ പണ്ടേ പഥ്യമല്ല’:?? ‘ബാക്ക് ‘ ആണ് പഥ്യം??????????’