ബെയ്ജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 2000 ല്‍ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ആദ്യമായാണ് മിസ്സ് വേള്‍ഡ് പട്ടം ഇന്ത്യയിലെത്തുന്നത്.

ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

ചൈനയിലെ സാനിയയിലായിരുന്നു മത്സരം. 2016 ലെ ലോകസുന്ദരി പൂര്‍ട്ടോ റിക്കോയുടെ സ്‌റ്റെഫാനീ ഡെല്‍ വാല്ലെ മാനുഷിയെ കിരീടമണിയിച്ചു.