മുംബൈ:മീടൂ കാമ്പെയിനിലൂടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ നടന്‍ നാനാപടേക്കറിനു കുരുക്കാകുന്നു.തനുശ്രീയുടെ പരാതിയില്‍ നാനാപടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു.തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സിനിമാഷൂട്ടിംഗ് സെറ്റില്‍വെച്ച് നാനാപടേക്കര്‍ ലൈംഗീകാതിക്രമം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ ആളെ ഉപയോഗിച്ച് താന്‍ സഞ്ചരിച്ച കാറിനുനേരെ ആക്രമണം നടത്തിയെന്നും തനുശ്രിീ വെളിപ്പെടുത്തിയിരുന്നു.
2008-ല്‍ ഹോണ്‍ ‘ഓകെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ നാനാപടേക്കര്‍ മോശമായി പെരുമാറിയത്.പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും,വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു.തുടര്‍ന്ന് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോന്നു.ഇതിനു പിന്നാലെ നാനാപടേക്കറുടെ ആള്‍ക്കാര്‍ തനുശ്രീയുടെ കാര്‍ ആക്രമിച്ചു.ഇതിന്റെ ദൃശ്യങ്ങളും നടി പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്.
തനിക്കുണ്ടായ ദുരനുഭവം തനുശ്രീ നേരത്തേ വെളിപ്പെടുത്തിയിരുന്നെങ്കിലും കഥയിലെ വില്ലന്‍ ആരെന്ന് പറഞ്ഞിരുന്നില്ല.ഇപ്പോള്‍ ‘മീ റ്റു’ കാമ്പെയ്ന്‍ ആരംഭിച്ചതോടെയാണ് ധൈര്യത്തോടെ ആ നടന്‍ നാനാ പടേക്കറാണെന്ന് തനുശ്രീ വെളിപ്പെടുത്തുന്നത്.ഇതിനു പിന്നാലെ പടേക്കറും വിവേകും നടിക്ക് നോട്ടീസയച്ചു.എന്നാല്‍ നാനാപടേക്കര്‍ക്കെതിരായും തനുശ്രീയെ പിന്തുണച്ചും നിരവധി പേര്‍ എത്തിയതോടെയാണ് നടി കേസ് കൊടുത്തത്.