തിരുവനന്തപുരം:മീടൂ കാമ്പയിനെ പിന്‍തുണച്ച് പോസ്റ്റിട്ടതിനു തൊട്ടു പിന്നാലെ പിന്‍വലിച്ച് നടി ശോഭന.ഉടന്‍ നിരവധിയാളുകള്‍ പ്രതികരണം നടത്തിയതിനു പിന്നാലെ നടി തന്നെ ഫേസ്ബുക് പേജിലൂടെ വിശദീകരണവും നല്‍കി.ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് നടി പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിവരം.

തുടര്‍ന്ന് നടി തന്നെ ഫേസ്ബുക്കിലൂടെ പുതിയ കുറിപ്പുമായി എത്തി.തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ മീ ടൂ ക്യാംപയിനിന്റെ ഭാഗമായതെന്നാണ് നടിയുടെ വിശദീകരണം.തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവയ്പാണ് ഇതെന്നും നടി ഫേസ്ബുക്ക്‌പോസ്റ്റില്‍ വ്യക്തമാക്കി.
മീടൂ വെളിപ്പെടുത്തലുകള്‍ ഏറ്റവുമധികം വന്നത് ചലച്ചിത്ര മേഖലയില്‍ നിന്നാണ്. മലയാളസിനിമയില്‍ നടന്‍മാരായ മുകേഷ്,അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയും മീടൂ ആരോപണമുണ്ടായി. ചെറിയ പ്രായത്തില്‍ താന്‍ ലൈംഗീകാതിക്രമത്തിനിരയായെന്ന നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു.