തിരുവനന്തപുരം:മലയാളസിനിമയില്‍ ആദ്യമായി മീടൂ കാമ്പെയിനില്‍ കുടുങ്ങി ആരോപണവിധേയനായ മുകേഷ് പ്രതികരണവുമായി രംഗത്ത്.ഇന്നലെ മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ മുകേഷ് ഇന്ന് താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിനെ ഫോണില്‍ വിളിച്ചത് താനല്ലെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം എന്നുമാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
ടെസ് ജോസഫിനെ എനിക്ക് അറിയുക പോലുമില്ല.ഡെറിക് ഒബ്രെയിന്‍ തനിക്ക് ഗുരുസ്ഥാനീയനാണ്.അദ്ദേഹത്തോട് പിന്നീടും ഞാന്‍ സഹകരിച്ചിട്ടുണ്ട്.ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ പെണ്‍കുട്ടികള്‍ കാത്തിരിക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം.അത് ശ്രദ്ധിക്കപ്പെടേണ്ടത് അങ്ങനെയാണ്.കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം – മുകേഷ് പറഞ്ഞു.
എംഎല്‍എ കൂടിയായ മുകേഷിനെതിരെയുണ്ടായ ആരോപണം പാര്‍ട്ടിക്കും ക്ഷീണമാണ്.മുകേഷിനെതിരെ ഇപ്പോള്‍ പ്രതിഷേധം വ്യാപകമായതോടെ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കുമോയെന്ന ചോദിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുകേഷ് മറുപടി നല്‍കി.നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.