ദില്ലി:അധികാരകേന്ദ്രങ്ങളെപ്പോലും പിടിച്ചുകുലുക്കി രാജ്യമൊന്നാകെ മീടൂ തരംഗം ആഞ്ഞടിക്കുമ്പോള്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ഇടപെടുന്നു.മീടൂ വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണച്ചുമതല.                                                                                                                                   വിഷയത്തിന്റെ നിയമവശം പരിശോധിച്ച് പൊതുജനാഭിപ്രായവും തേടിയശേഷമായിരിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി മീടൂവെളിപ്പെടുത്തലുകളെ പിന്‍തുണച്ചിരുന്നു.പീഡന ആരോപണങ്ങള്‍ പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉന്നയിക്കുന്നതിന് പ്രശ്‌നമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ഇതിനോടകം രാഷ്ട്രീയ ചലച്ചിത്ര മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ക്കെതിരെ മീടൂക്യാമ്പയിനിലൂടെ യുവതികള്‍ ലൈംഗീകാരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു.