തിരുവനന്തപുരം:മീ ടൂ ആരോപണത്തില്‍ കുരുങ്ങിയ നടനും എംഎല്‍എയുമായ മുകേഷിനെ പിന്‍തുണച്ച് ഭാര്യ മേതില്‍ ദേവിക രംഗത്ത്.മുകേഷുമായി ഈ വിഷയം
സംസാരിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്നാണ് പറഞ്ഞത്.മുകേഷ് തന്നോട് കള്ളം പറയില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അവസരം നല്‍കുന്ന മീ ടൂ ക്യാമ്പയിനെ വ്യക്തിപരമായി ഞാന്‍ പിന്തുണയ്ക്കുന്നു.പലപ്പോഴും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ താനാണ് കൈകാര്യം ചെയ്യുന്നത്.ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും താനാണ് അതിന് മറുപടി അയയ്ക്കാറുള്ളത്.ഒരു ഭാര്യ എന്ന നിലയില്‍ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആയേ കാണാന്‍ കഴിയൂ.അങ്ങനെയുള്ള സ്ത്രീകള്‍ക്കെതിരെ ക്യാമ്പയിന്‍ ഒന്നുമില്ലേയെന്നാണ് എന്റെ ചോദ്യം’- ദേവിക പറഞ്ഞു.
മീടൂ കാമ്പയിന്റെ ഭാഗമായി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് കഴിഞ്ഞദിവസം മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ചാനല്‍ പരിപാടിയുടെ ചിത്രീകരണ വേളയില്‍ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ്് ടെസ് ജോസഫ് പറഞ്ഞത്.