ദില്ലി:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം.മുഖ്യമന്ത്രിക്ക് മാത്രം വിദേശയാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ്.അതും വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നുമുള്ള കര്‍ശന നിബന്ധനകളോടെയാണ് അനുമതി.ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം പങ്കെടുക്കാം.
മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്.ഈ മാസം 18 മുതല്‍ വിദേശയാത്ര തുടങ്ങാനാണ് നിശ്ചയിച്ചത്. അബുദാബി,ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പോകുന്നത്.പ്രളയ ധനസമാഹരണത്തിനായി മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്ന കാര്യത്തില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.ലോകബാങ്ക്,എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്.