തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയ്ക്ക് മുന്നിൽ മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും പൊതുപ്രവർത്തകനുമായ ആർ എസ് ശശികുമാർ ഹർജി നൽകി.മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടമാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.
NCP നേതാവായിരുന്ന ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, ചെങ്ങന്നൂർ MLA ആയിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങളായ കാർ വായ്പയും സ്വർണ്ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും ,CPM പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പോലീസുകാരന്റെ കുടുംമ്പത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കാബിനറ്റ് തീരുമാനപ്രകാരമാണ് നൽകിയത്.മന്ത്രി സഭയിൽ അജണ്ടക്ക് പുറമേ എടുത്ത മേൽപ്പടി തീരുമാനങ്ങൾ അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.ദുരിതാശ്വാസ നിധിയിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിക്കുന്ന വ്യവസ്ഥകൾ ലംഘിച്ച് ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .ഇന്ന് ഫയലിൽ സ്വീകരിച്ച ഹർജി തുടർ അന്വേഷണത്തിനും തുടർവാദങ്ങൾക്കുമായി Sep 27 ലേക്ക് പോസ്റ്റ് ചെയ്തു കൊണ്ട് ലോകായുക്ത ജസ്റ്റിസ് പയസ് C കുര്യാകോസ് ഉപലോകായുക്ത ജസ്റ്റിസ് A. K ബഷീർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.