തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനത്തിന്റെ മുഖപത്രമായ “ബാറക്മോർ” മാസികയുടെ നവംബർ ലക്കത്തിലാണ് സഭാ വക്താവ് ഫാ. സിജോ പന്തപള്ളിയിൽ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശവുമായി ബന്ധപ്പെട്ട് യാതൊരുവിധ കേസുകളും നിലനിൽക്കുന്നില്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും എല്ലാ കേസുകളും തീർപ്പ് കൽപിച്ചിട്ടുള്ളതാണ്. ഹൈക്കോടതി WA .No.1386/2013 dated 11/04/2018 വിധിപ്രകാരം രാജമാണിക്യത്തെ ഓർഡർ തള്ളിക്കളഞ്ഞു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് കോടതി അപ്പീൽ തള്ളുകയാണ് ഉണ്ടായത്. സ്ഥലത്തിന്റെ ടൈറ്റിൽ ഡിഡ് സംബന്ധിച്ച് എന്തെങ്കിലും തരത്തിൽ ആക്ഷേപമുണ്ടെങ്കിൽ വ്യക്തമായ കാരണങ്ങളോടുകൂടി സിവിൽ കോടതിയെ സമീപിക്കുവാൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി. ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു സിവിൽ കോടതിയിലും ഒരു കേസും ഫയൽ ചെയ്തിട്ടില്ല. കോടതിയിൽ പണം കെട്ടിവെക്കാൻ ആലോചിക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന് നഗ്നമായ അംഗീകാരം കൂടിയാണ്.