പാല:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (92) അന്തരിച്ചു.പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം വിശ്രമത്തിലായിരുന്നു.സംസ്‌കാരം നാളെ രാമപുരം പള്ളി സെമിത്തേരിയില്‍.
കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ മുഖമായഎംഎം ജേക്കബ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിട്ടുണ്ട്.1995-ലും 2000-ലുമായി രണ്ടുവട്ടം ഇദ്ദേഹം മേഘാലയ ഗവര്‍ണര്‍ സ്ഥാനം അലങ്കരിച്ചു.1996 മുതല്‍ കുറച്ചു കാലം ഇദ്ദേഹം അരുണാചല്‍ പ്രദേശ് ഗവണര്‍ സ്ഥാനവും വഹിച്ചിരുന്നു.കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്.
1928 ഓഗസ്റ്റ് 9-ന് കോട്ടയം ജില്ലയിലെ രാമപുരത്ത് മുണ്ടയ്ക്കല്‍ ഉലഹന്നാന്‍ മാത്യുവിന്റെയും,റോസമ്മയുടേയും മകനായാണ് മുണ്ടക്കല്‍ മാത്യു ജേക്കബ് എന്ന എംഎം ജേക്കബിന്റെ ജനനം.തിരുവല്ല സ്വദേശിയായ അച്ചാമ്മയാണ് ഭാര്യ.മക്കള്‍:ജയ, ജെസ്സി, എലിസബത്ത്,റേച്ചല്‍.