ഡല്‍ഹി: മുത്തലാഖ് ശിക്ഷാര്ഹമാക്കിയുള്ള ബില്‍ ലോക്സഭയില്‍ പാസായി.കോണ്‍ഗ്രസ്,അണ്ണാ ഡിഎംകെ,ഡിഎംകെ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.238 പേര് ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 12 പേര് ബില്ലിനെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.സിപിഎമ്മും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിയാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്.ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല.മുത്തലാഖ് ബില്ലിനെതിരായ പ്രമേയവും നേരത്തെ ലോക്സഭ തള്ളിയിരുന്നു.
മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും ഹാജരാകണമെന്ന് കാണിച്ച് ബിജെപി ലോക്സഭാംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന പുരുഷന്മാര്ക്ക് മൂന്നുവര്‍ഷംവരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.നേരത്തെ മറ്റൊരു ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ തടസ്സപ്പെട്ടു.ജാമ്യത്തിന് വ്യവസ്ഥകളില്ലാത്തതിനെ പ്രതിപക്ഷ പാര്‍ടികള്‍ എതിര്‍ത്തതോടെയാണ് ആദ്യ ബില്‍ തടസ്സപ്പെട്ടത്.തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള ബില്ലില്‍ കടുത്ത വ്യവസ്ഥകളോടെയാണെങ്കിലും ജാമ്യത്തിന് അവസരമുണ്ട്.
മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടത്.മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്.മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്.ബില്ലിനെ ലോക്സഭയില്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ല.