ന്യൂഡല്‍ഹി:മുനമ്പത്തുനിന്നും ഇരുന്നൂറോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചതായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴി.ഇന്നലെ രാത്രിയോടെ ഡല്‍ഹി പൊലീന്റെ പിടിയിലായ ദീപക്,പ്രഭു എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും ഇന്ന് കേരളത്തില്‍ എത്തിക്കും.
ഒരാള്‍ക്ക് ഒന്നരലക്ഷം രൂപവീതം യാത്രയ്ക്കായി നല്‍കിയെന്ന് ദീപക് പറയുന്നു.ഓസ്‌ട്രേലിയയ്ക്ക് പോയ സംഘത്തില്‍ ദീപക്കിന്റെ ഭാര്യയും കുഞ്ഞുമുണ്ട്.മനുഷ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നു പോലീസ് പറയുന്നു.