ന്യൂഡല്‍ഹി:മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നല്കാന് കേന്ദ്രമന്ത്രിസഭാ തീരുമാനം.എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക.പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.ഇത് സംബന്ധിച്ച ഭരണഘടാ ഭേദഗതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഭേദഗതി നാളെ അവതരിപ്പിക്കും.
ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.