ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ആഗസറ്റ് ഒന്‍പതിന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നിങ്ങോട്ട് നില ഗുരുതരമായി തുടരുകയായിരുന്നു.
ഒന്നാം മോഡി സര്‍ക്കാരില്‍ സാമ്പത്തിക കാര്യം,പ്രതിരോധം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ജയ്റ്റ്‌ലി കൈകാര്യംചെയ്തു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും നിയമകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1952 ഡിസംബര്‍ 28നാണ് അരുണ്‍ ജെയ്റ്റ്‌ലി ജെയ്റ്റ്‌ലിയുടെ ജനനം. ബികോം ബിരുദത്തിനുശേഷം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി വിരുദം നേടി.ഡല്‍ഹി സര്‍വകലാശാലായില്‍ ആര്‍.എസ്.എസ്.എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി.പി.യിലൂടെ ജെയ്റ്റ്‌ലി രാഷ്ട്രീയരംഗത്തെത്തി. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ല്‍ വി.പി സിംഗ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 2000- 2014 കാലയളവില്‍ രാജ്യസഭ പ്രതിപക്ഷ നേതാവായി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. തുടര്‍ന്ന് രാജ്യസഭാ അംഗമായി. മോദി സര്‍ക്കാരില്‍ ധനം,പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. ഈ കാലയളവിലാണ് നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയത്. 2019 ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആരോഗ്യ കാരണങ്ങളാല്‍ ജെയ്റ്റലി സജീവ രാഷ്ട്രയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകായിരുന്നു.സംഗീതയാണ് ഭാര്യ റോഹന്‍, സൊണാലി എന്നിവര്‍ മക്കളാണ്.