ഇസ്ലാമാബാദ്:മുന്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റിലായി.ലാഹോര്‍ വിമാനത്താവളത്തില്‍വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.അഴിമതിക്കേസില്‍ പാകിസ്താന്‍ കോടതി ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവും തടവ്ശിക്ഷ വിധിച്ചിരുന്നു.പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു.വിധി പറഞ്ഞ സമയത്ത് നവാസ് ഷെറീഫ് ഭാര്യയുടെ ചികില്‍സാര്‍ത്ഥം ലണ്ടനിലായിരുന്നു.
പനാമ പേപ്പേഴ്‌സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കേസ്സുകളിലാണ് ഷെറീഫ്‌നെയും മകളെയും അറസ്റ്റ് ചെയ്തത്.വിദേശത്ത് അനധികൃത ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നതായിരുന്നു പനാമ പേപ്പേഴ്‌സ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.
പാകിസ്ഥാനില്‍ ജൂലൈ 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നവാസ് ഷെറീഫിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.അറസ്റ്റിനെത്തുടര്‍ന്ന് ലാഹോറില്‍ കനത്ത ജാഗ്രത തുടരുകയാണ്.
