നെന്മാറ:മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി.നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വാണ് അറസ്റ്റിലായത്.നെന്മാറ പോലീസ് ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.അശ്വിന്‍ബാബുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നെന്ന് ഓഡിയോ സന്ദേശം ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.അണക്കെട്ടുകള്‍ മിക്കതും തുറന്നപ്പോള്‍ ജനം ഭയപ്പാടോടെ കഴിഞ്ഞ സന്ദര്‍ഭത്തിലാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്.നിരവധിപേര്‍ ഇതറിഞ്ഞ് കൂടുതല്‍ ഭീതിയിലാവുകയും ചെയ്തു.പിന്നീട് സന്ദേശം വ്യാജമാണെന്ന് കേരള പോലീസ് അറിയിക്കുകയായിരുന്നു.