മുസാഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ ആശുപത്രി വളപ്പില്‍ നൂറ് കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെത്തി.മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച് ശ്രീകൃഷ്ണ ആശുപത്രി വളപ്പിലാണ് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ചില അസ്ഥികൂടങ്ങള്‍ കത്തിച്ച് നിലയിലാണ്. സംഭവം വാര്‍ത്തയായതോടെ ജില്ലാ മജിസ്‌ട്രേറ്റ് ആശുപത്രി അധികൃതരില്‍നിന്നും വിശദീകരണം തേടി.പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഫോറന്‍സിക് വിഭാഗം അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രി വളപ്പില്‍ തള്ളിയതാകുമെന്നാണ് പ്രാഥമിക നിഗമനം.ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഇതുവരെ 108 കുട്ടികള്‍ മരിച്ചു.മുന്നൂറിലേറെ കുട്ടികള്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.