ദില്ലി:വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമവും നടപടിയെടുക്കുന്നു.മുസ്‌ളീം ലീഗിനെ വൈറസ് എന്നു പരാമര്‍ശിച്ച ട്വീറ്റും ഇന്ത്യ വിഭജനത്തില്‍ ലീഗിന് പങ്ക് ഉണ്ടെന്നാരോപിക്കുന്ന ട്വീറ്റുമാണ് ട്വിറ്റര്‍ മരവിപ്പിച്ചത്.
മുസ്‌ളീം ലീഗ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിനു നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ എടുത്തുകളഞ്ഞത്. യോഗിയുടെ കൂടാതെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് ഹര്‍ഷ് സംഘാവി,നടി കൊയ്ന മിത്ര, എം.എസ് സിര്‍സ തുടങ്ങിയവരുടെ ട്വീറ്റുകളും മരവിപ്പിച്ചുണ്ട്.മുസ്‌ളീംലീഗിന്റെ പച്ചക്കൊടി പാക്കിസ്ഥാന്റെ കൊടിയാണെന്നാരോപിച്ച് ട്വീറ്റുകള്‍ മൊത്തം മരവിച്ചിട്ടുണ്ട്.