ലഖ്‌നൗ:മുസ്‌ളീംലീഗിനെതിരെ രൂക്ഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ളീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റുവെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമര്‍ശം.
മുസ്‌ളീംലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്.രാഹുല്‍ ഗാന്ധി ഇന്നലെ കല്‍പ്പറ്റയില്‍ നടത്തിയ റോഡ്ഷായിലും ലീഗിന്റെ വലിയ പങ്കാളിത്തം പ്രകടമായിരുന്നു. രാഹുല്‍ ലീഗിന്റെ പിന്തുണയോടെ മല്‍സരിക്കുന്നതിനെതിരെയാണ് യോഗി ആദിത്യനാഥ് ആഞ്ഞടിച്ചത്.

മുസ്ലീം ലീഗ് എന്ന വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി പറഞ്ഞു.