തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മരിച്ച് മാധ്യമപ്രവര്ത്തകന് മുഹമ്മദ് ബഷീറിന് അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും.ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീറിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഹമ്മദ് ബഷീറിന്റെ മരണം തീരാദു:ഖമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.വളരെ ചെറുപ്രായത്തില്‍ത്തന്നെ സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫാകാന്‍ കഴിഞ്ഞത് മാധ്യമരംഗത്തെ അര്‍പ്പണബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ബഷീറിന്റെ അകാല വിയോഗത്തിലൂടെ മികച്ച് മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ചാണ് ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.ശ്രീറാമാണ് കാറോടിച്ചിരു ന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.