തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ ദേവികുളം സബ്കളക്ടര്‍
രേണു രാജിനെ പിന്‍തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാനം പറഞ്ഞു.
പഞ്ചായത്തായാലും മറ്റേത് സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.മൂന്നാറില്‍ സിപിഐ പ്രാദേശിക നേതൃത്വവും എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന നിലപാടല്ല കൈക്കൊണ്ടത്.