വാഷിംഗ്ടണ്‍:മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു.രക്താര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അന്ത്യം.
പോള്‍ അലന്‍,ബില്‍ഗേറ്റ്‌സ് കൂട്ടുകെട്ടാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.സ്‌കൂള്‍ കാലത്ത് സൗഹൃദത്തിലായ ഇരുവരും ചേര്‍ന്ന് 1975 ലാണ് മൈക്രോസോഫ്റ്റ് കമ്പനി തുടങ്ങിയത്.മൈക്രോസോ്ഫ്റ്റിന്റെ ജനപ്രിയ സോഫ്റ്റ്‌വെയറുകളായ
എം.എസ് ഡോസ്,വേര്‍ഡ് തുടങ്ങിയവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം പോള്‍ അലനായിരുന്നു. പോള്‍ അലന്‍ ഇല്ലായിരുന്നെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടിങ് എന്ന ആശയം തന്നെ സാധ്യമാവില്ലായിരുന്നു എന്നാണ് ബില്‍ ഗേറ്റ്സ് അനുസ്മരിച്ചത്.
ബില്‍ ഗേറ്റ്‌സുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് തുടര്‍ന്ന് 1983ല്‍ പോള്‍ അലന്‍ മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങി.ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46ാം സ്ഥാനത്തായിരുന്നു പോള്‍ അലന്‍.അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.സ്‌പോര്‍ട്‌സില്‍ ഏറെ തല്‍പരനായിരുന്ന പോള്‍ അലന്‍ സീറ്റില്‍ സീഹോക്‌സ് എന്ന ഫുട്ബോള്‍ ടീമിന്റെയും പോര്‍ട്ലാന്‍ജ് ട്രെയില്‍ ബ്ലേസേഴ്‌സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു.