ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായിഇന് എളുപ്പത്തില്‍ ലിങ്ക് ചെയ്യാം. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനം ഉടനെത്തും.
അതിനായി സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുകയും തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കുകയും ചെയ്യും.
പിന്നീട് യുഐഡിഎഐ മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും.
മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ ലിങ്ക് ചെയ്യേണ്ട മൊബൈല്‍ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇകെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.
ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇതോടെ ടെലികോം സര്‍വീസ് ദാതാക്കളുടെ ഓഫീസില്‍ വരി നിന്ന് ബുദ്ധിമുട്ടിയുള്ള ആധാര്‍ ലിങ്ക് ചെയ്യല്‍ ഒഴിവായിക്കിട്ടും.