തിരുവനന്തപുരം:പ്രധാനമ്രന്തി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ പ്രസ്താവന വിവാദമാവുകയും കെ മുരളീധരനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തതോടെയാണ് നേതൃതം വിഷയത്തെ ഗൗരവത്തിലെടുത്തത്.
മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം.അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് വിവാദമായത്.തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന തരൂരിന്റെ നിലപാടില്‍ നേതാക്കള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്കു പോകാമെന്നും കോണ്‍ഗ്രസ് അക്കൗണ്ടില്‍ ബിജെപി സ്തുതി വേണ്ടെന്നും കെ.മുരളീധരന് പ്രതികരിച്ചിരുന്നു.