ന്യൂഡല്‍ഹി:മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണെന്ന് രാഹുല്‍ ഗാന്ധി.റഫാല്‍ ഇടപാടില്‍ മോദി കൊള്ളയടിച്ചതായി തെളിഞ്ഞു കഴിഞ്ഞെന്നും രാഹുല്‍ വിമര്‍ശിച്ചു.താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്.റഫാലില്‍ പ്രധാനമന്ത്രി ഓഫീസ് ഇടപെട്ടെന്നു തെളിയിക്കുന്ന മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ കത്ത് ഉയര്‍ത്തിയാണ് രാഹുല്‍ പത്രസമ്മേളനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.അംബാനിയ്ക്കായി പ്രതിരോധ മന്ത്രാലയത്തെ മോദി കൊള്ളയടിച്ചെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.30,000കോടി രൂപയാണ് മോദി മോഷ്ടിച്ച് അംബാനിയ്ക്ക് നല്‍കിയത്.എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇടപാട് നടന്നതെന്നും രാഹുല്‍ ഗാന്ധി. റഫാലിലെ സുപ്രിം കോടതിയെ വിധിയെ ചോദ്യം ചെയ്തരാഹുല്‍ ഗാന്ധി സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയയിരുന്നെന്നും ചൂണ്ടിക്കാട്ടി.
ഏഴംഗ സമിതി ചര്‍ച്ച നടത്തിയെന്ന വാദം നുണയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.വദ്രയ്ക്ക് എതിരെയും ചിദംബരത്തിന് എതിരെയും അന്വേഷണം ആകാം.അതോടൊപ്പം റഫാലും അന്വേഷണ വിധേയമാക്കണമെന്നും വിഷയം സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.പ്രധാനമമന്ത്രി ഫ്രഞ്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തി.അത് സത്യമാണ്.പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ചര്‍ച്ച നടത്തിയത്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കാണിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായ മനോഹര്‍ പരീക്കറിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.സമാന്തര ചര്‍ച്ചകള്‍ ദോഷം ചെയ്തെന്നാണ് കത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ഓഫീസ് റഫാല്‍ ഇടപാടില്‍ ഇടപെടുന്നതില്‍ പ്രതിരോധവകുപ്പിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കത്ത്.