ഇടുക്കി:പ്രളയദുരിതം നേരിട്ട് മനസ്സിലാക്കാനും ഇടുക്കിയില്‍ അവലോകനയോഗത്തില്‍ പങ്കെടുക്കാനുമെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇറങ്ങാനായില്ല.കനത്ത മഞ്ഞുണ്ടായതുമൂലം ഹെലിക്കോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാന്‍ കഴിയാതെ വരികയായിരുന്നു.തുടര്‍ന്ന് സംഘം വയനാട്ടിലെ ബത്തേരിയിലെത്തി.കല്‍പ്പറ്റയിലെ ദുരിതബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും.
കട്ടപ്പന ഗവണ്‍മമെന്റ് കോളേജില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.അതേസമയം, മുഖ്യമന്ത്രിയുടെ അഭാവത്തിലും അവലോകന യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് വിശദീകരിച്ചു.