തിരുവനന്തപുരം:മോഹന്‍ലാലിനെ ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങിന്റെ വിശിഷ്ടാതിഥിയാക്കുന്നതിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥശിവ.നേരത്തേ നടന് പ്രകാശ്രാജും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു.താന്‍ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെതിരെ പരാതിയില്‍ ഒപ്പിട്ടു നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിദ്ധാര്‍ത്ഥ ശിവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.