മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീടും ഒന്നിക്കുന്നു .അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും ആരംഭിക്കുക. സിനിമയുടെ നിർമാണം സന്തോഷ് ടി കുരുവിളയാണ്. 44 സിനിമകള്‍ക്കായി മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒപ്പം വന്‍ ഹിറ്റായിരുന്നു. അതിനു മുൻപ് ഇരുവരും ഒന്നിച്ച ഗീതാഞ്ജലി മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത്. അതേസമയം ബി ഉണ്ണിക്കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വില്ലന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.